ടൂറിസം ഏജൻസി കേരളത്തെ നോലിസ്റ്റ് ചെയ്തു

At Malayalam
1 Min Read

ഓൺലൈൻ ടൂറിസം ഇൻഫൊർമേഷൻ പ്രൊവൈഡർമാരായ ഫോഡോഴ്സ് ട്രാവൽ കമ്പനി കേരളത്തെ നോ ലിസ്റ്റ് – 2025 പട്ടികയിൽ ഉൾപ്പെടുത്തി. സുരക്ഷിതമല്ല എന്ന കാരണം പറഞ്ഞാണ് കേരളമടക്കം 15 പ്രദേശങ്ങളെ അവർ നോലിസ്റ്റു ചെയ്തത്. അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലുകളും ജലാശയ മലിനീകരണവുമാണ് കേരളം വിനോദ സഞ്ചാരികൾക്ക് സുരക്ഷിതമല്ല എന്നു ലിസ്റ്റു ചെയ്യാൻ കാരണമെന്ന് കമ്പനി വക്താക്കൾ അറിയിച്ചു.

രണ്ടു ദിവസം മുന്നേ കമ്പനി പ്രസിദ്ധീകരിച്ച ലിസ്റ്റിൽ നോലിസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യയിലെ ഒരേയൊരു സ്ഥലം കേരളമാണ്. ഇതിനേക്കാൾ അപകടരമായ മേഖലകൾ വിനോദ സഞ്ചാരികൾക്കായി കമ്പനി പിന്തുണക്കുന്നുമുണ്ട്. സമീപകാലത്തു സംഭവിച്ച വയനാട് ഉരുൾപൊട്ടലാണ് മുഖ്യമായും കേരളത്തെ നോലിസ്റ്റ് ചെയ്യാൻ കാരണമായി കാണിച്ചിരിക്കുന്നത്. ജലാശയങ്ങളുടെ മലിനീകരണവും അമിതമായ ജലവിനോദ സഞ്ചാര പദ്ധതികളും ജലാശയങ്ങളിലെ സ്വാഭാവിക നീരൊഴുക്കിന് തടസം നിൽക്കുന്നതായും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

വിനോദ സഞ്ചാര മേഖല വികസിപ്പിക്കാൻ സർക്കാർ ശ്രമം നടത്തുമ്പോൾ ഇത്തരത്തിലൊരു റിപ്പോർട്ട് വന്നത് പദ്ധതികൾക്ക് ദോഷം ചെയ്യുമെന്ന് മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment