സന്ദീപ് വാര്യർ കൊടപ്പനയ്ക്കലും എത്തി

At Malayalam
1 Min Read

ബി ജെ പി വിട്ട് കോൺഗ്രസിൽ ചേക്കേറിയ സന്ദീപ് വാര്യർ മുസ്ലിം ലീഗ് നേതാക്കളെ കാണാൻ പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിൽ എത്തി. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി അടക്കം മുസ്ലിം ലീഗ് നേതാക്കൾ സന്ദീപിനെ സ്വീകരിച്ചു. എം എൽ എമാരായ എൻ ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, കെ പി സി സി സെക്രട്ടറി വി ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് പാണക്കാട്ടേക്ക് എത്തിയത്. മലപ്പുറം പാലക്കാട്‌ ജില്ലകളിൽ നിന്നുള്ള പ്രദേശിക കോൺഗ്രസ്‌, മുസ്ലീം ലീഗ് നേതാക്കളും സന്ദീപിനൊപ്പമുണ്ടായിരുന്നു.

എന്നാൽ ഇതുവരെ മതവിഷം തുപ്പിക്കൊണ്ടിരുന്ന സന്ദീപിനെ പോലൊരാളെ കൊടപ്പനയ്ക്കൽ തറവാട്ടിൽ കയറ്റി സത്ക്കരിച്ചത് മതേതരത കാത്തുസൂക്ഷിക്കുന്ന ലീഗിനെ പോലൊരു പാർട്ടിയ്ക്ക് ചേർന്നതല്ലെന്ന് ലീഗിലെ ചില നേതാക്കളും അണികളും രഹസ്യമായി പറയുന്നതായും വിവരമുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment