ഡൽഹി മന്ത്രി കൈലാഷ് ഗെഹ്‍ലോട്ട് എ എ പിയിൽ നിന്ന് രാജിവെച്ചു. അരവിന്ദ് കെജ്‍രിവാളിനെ വിമർശിച്ചാണ് രാജിക്കത്ത്. എ എ പി ജനങ്ങളിൽ നിന്ന് ഏറെ അകന്നുവെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും കുറ്റപ്പെടുത്തിയാണ് രാജി. ഫെബ്രുവരിയിൽ ഡൽഹിയിൽ നിയസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൈലാഷ് ഗെഹ്‍ലോട്ടിൻ്റെ രാജി. ബി ജെ പിയിൽ ചേർന്നേക്കുമെന്നാണ് സൂചന