ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ നൽകുന്ന ‘സമന്വയം’ പദ്ധതിയുടെ തിരുവനന്തപുരം മണ്ഡലംതല ഉദ്ഘാടനം വള്ളക്കടവ് കൺവെൻഷൻ സെന്ററിൽ നവംബർ 19ന് രാവിലെ 10ന് ആന്റണി രാജു എം.എൽ.എ നിർവ്വഹിക്കും. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. രാവിലെ 9 മണി മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഒക്‌ടോബർ 19ന് വിഴിഞ്ഞത്ത് തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തിരുന്നു. തുടർന്ന് ജില്ലയിൽ വിവിധ മണ്ഡലാടിസ്ഥാനത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് അദ്ധ്യക്ഷത വഹിക്കും. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തും. കമ്മീഷൻ അംഗങ്ങളായ എ. സൈഫുദ്ദീൻ ഹാജി, പി. റോസ, ജനപ്രതിനിധികൾ, വിവിധ ന്യൂനപക്ഷ സംഘടനാ നേതാക്കൾ, സംഘാടക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
