മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്ച ( നവംബർ – 15 ) വൈകിട്ട് നടതുറക്കുന്ന പശ്ചാത്തലത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ മാത്രമേ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കു എന്ന് പൊലിസ് അറിയിച്ചു.
ഈ മണ്ഡല – മകരവിളക്ക് ഉത്സവകാലം സുരക്ഷിതമാക്കുന്നതിന് അയ്യപ്പൻമാർ പൊലീസിന്റെ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും പൊലിസ് ആസ്ഥാനത്തു നിന്ന് അറിയിച്ചു.