നെടുമങ്ങാട് ഐ റ്റി ഡി പി ഓഫീസിന്റെ നിയന്ത്രണത്തില്‍ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന എം ഡബ്യു റ്റി സി എന്ന സ്ഥാപനത്തില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചറുടെ താത്കാലിക ഒഴിവുണ്ട്. ബിഎഡ്, എസ് ഇ ടി / കെ ടി ഇ ടി ആണ് യോഗ്യത.
അമ്പൂരി പഞ്ചായത്തില്‍ കുട്ടമലയില്‍ പ്രവര്‍ത്തിക്കുന്ന ഐ റ്റി ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്കും താത്കാലിക നിയമനം നടത്തുന്നു. യോഗ്യതഃ എം ബി എ / ബിബിഎ / ഏതെങ്കിലും ഡിഗ്രി. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും വേണം.
നവംബര്‍ 22ന് നെടുമങ്ങാട് ഐ റ്റി ഡി പി ഓഫീസില്‍ വെച്ച് യഥാക്രമം രാവിലെ 10നും 11നും ആണ് അഭിമുഖം. നിശ്ചിത യോഗ്യതയും അധ്യാപന നൈപുണ്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളും അസ്സൽ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്. നിയമന കാലാവധി 2025 ജൂലൈ 31വരെ. ഫോൺ: 0472 – 2812557
