അന്നത്തെ വില്ലൻ ഇന്നത്തെ നായകൻ, ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്നു

At Malayalam
1 Min Read

ഫഹദ് ഫാസിൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘വരത്തൻ’ലെ ജോസി പ്രേക്ഷകരിലുണ്ടാക്കിയ അസ്വസ്ഥത അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല. ‘പ്രേമ’ത്തിലെ ഗിരിരാജൻ കോഴിയെയും ‘ഹാപ്പി വെഡ്ഡിംഗ്’ ലെ മനു കൃഷ്ണനെയും പോലെ ആയിരുന്നില്ല ജോസി. ട്രാക്ക് മാറ്റി വില്ലൻ വേഷത്തിൽ എത്തിയ ഷറഫുദ്ദീൻ പ്രേക്ഷകരെ തൻ്റെ മാനറിസങ്ങൾ കൊണ്ട് ഒപ്പം നിർത്തി. ‘അഞ്ചാം പാതിര’യിൽ ബെഞ്ചമിൻ ലൂയിസ് ഷറഫുദ്ദീനാണെന്ന് മനസ്സിലാക്കാൻ കുറച്ചധികം സമയം പ്രേക്ഷകർക്ക് വേണ്ടിവന്നു.

വ്യത്യസ്തമായ വേഷപ്പകർച്ചയിൽ പ്രത്യക്ഷപ്പെട്ട് കാഴ്ചക്കാരെ ചിരിപ്പിച്ചും വെറുപ്പിച്ചും കരയിപ്പിച്ചും പ്രേക്ഷക ഹൃദയത്തിൽ ഇടംപിടിച്ച ഷറഫുദ്ദീൻ ഇത്തവണ നായകാനായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയ്ക്കൊപ്പമാണ്. വരത്തനിൽ ഐശ്വര്യ ലക്ഷ്മിയുടെ വില്ലനായാണ് അന്നു വേഷമിട്ടിരുന്നത്. ഇന്ന് ‘ഹലോ മമ്മി’യിലൂടെ ഐശ്വര്യ ലക്ഷ്മിയുടെ നായകനാകുന്നു.

‘ഹലോ മമ്മി’ ഒരു ഫാന്റസി കോമഡി ചിത്രമാണ്. നവാഗതനായ വൈശാഖ് എലൻസാണ് സംവിധായകൻ. നവംബർ 21 മുതൽ തിയറ്ററുകളിലെത്തുന്ന ചിത്രം ഫാമിലി എന്റർടൈനറാണ്. ഷറഫുദ്ദീനും ലക്ഷ്മിയും നായകനും നായികയുമായ് എത്തുന്ന ആദ്യ സിനിമയാണിത്.

ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ എസ് എന്നിവരാണ് നിർമ്മാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും സാൻജോ ജോസഫാണ്. ഹിന്ദി താരം സണ്ണി ഹിന്ദുജ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരുമുണ്ട്.

- Advertisement -

ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment