32 മണ്ഡലങ്ങൾ ഇന്നു വിധി എഴുതും

At Malayalam
1 Min Read

സംസ്ഥാനത്തെ ചേലക്കരയടക്കം വിവിധ സംസ്ഥാനങ്ങളിലെ 32 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പു നടക്കുകയാണ്. ഛത്തിസ്ഗഡ്, മേഘാലയ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഓരോ സീറ്റിലും സികിം, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ രണ്ടു വീധം സീറ്റുകളിലുമാണ് മത്സരം നടക്കുക. കർണാടകയിൽ മൂന്നു സീറ്റിലേക്കു മത്സരം നടക്കുമ്പോൾ അസമിൽ 5 സീറ്റുകളിൽ ഇന്ന് ജനം വിധി പറയും.

ബിഹാർ 4 ഉം രാജസ്ഥാനിൽ 7 ഉം പശ്ചിമ ബംഗാളിൽ 6 ഉം നിയമസഭാമണ്ഡലങ്ങളിലെ വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിൽ എത്തുമ്പോൾ ഇന്നത്തെ ഉപതെരഞ്ഞെടുപ്പിന് സമാപ്തിയാകും. കേരളത്തിൽ പാലക്കാട് ഉൾപ്പെടെ ഉത്തർപ്രദേശ് 9, പഞ്ചാബ് 4 എന്നിവിടങ്ങളിലേക്ക് നവംബർ 20 ന് ഉപതെരഞ്ഞെടുപ്പു നടക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിട്ടുണ്ട്.

ഇനി നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനുള്ള മഹാരാഷ്ട്രയിൽ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൊടുമ്പിരിക്കൊണ്ട പ്രചരണം നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമടക്കമുള്ള നേതാക്കളെല്ലാം പ്രചാരണ പരിപാടികളിൽ സജീവമാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment