സ്രാങ്ക് ; പരിശീലനത്തിന് അപേക്ഷിക്കാം 

At Malayalam
1 Min Read

മത്സ്യബന്ധന യാനങ്ങളില്‍ പണിയെടുക്കുന്ന സ്രാങ്ക്മാര്‍ക്കായി 2024 – 25 സാമ്പത്തിക വര്‍ഷം സി ഐ എഫ് എൻ ഇ ടിയില്‍  സംഘടിപ്പിക്കുന്ന സ്രാങ്ക് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിലേക്കായി കോഴിക്കോട് ജില്ലയില്‍ നിന്നും 21 – 55 പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

എട്ടാം ക്ലാസ്സും എഞ്ചിന്‍ ഡ്രൈവര്‍ / സ്രാങ്ക് രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ 5 വര്‍ഷത്തില്‍ കുറയാത്ത ഡെക്ക് ഹാന്റ് പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ പ്രാദേശിക മത്സ്യഭവനുകളിലോ നവംബര്‍ 14 ന്  വൈകീട്ട് അഞ്ചിനകം നേരിട്ടോ, ddfcalicut@gmail.com എന്ന ഇ-മെയില്‍ മുഖേനയോ ലഭ്യമാക്കണം. ഫോണ്‍: 0495 – 2383780.

Share This Article
Leave a comment