പരീക്ഷണപ്പറക്കലിനായി കൊച്ചി ബോൾഗാട്ടി മറീനയിൽ സീപ്ലെയ്ൻ എത്തുന്നത് ഇന്ന് ഉച്ചയ്ക്ക് ശേഷം 3.15 നായിരിക്കും. നേരത്തേ 2.30 ന് വിമാനം ലാൻഡ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. രാവിലെ 11 ന് വിജയവാഡയിൽ നിന്ന് പുറപ്പെടുന്ന സീപ്ലെയ്ൻ 2.15 ന് കൊച്ചി വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് ഇന്ധനം നിറച്ച ശേഷമാകും 3.15ന് ബോൾഗാട്ടിയിലെത്തിച്ചേരുകയെന്ന് ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷ് അറിയിച്ചു.
ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെയായിരിക്കും ബോട്ടുകൾക്ക് കർശന നിയന്ത്രണമുണ്ടായിരിക്കുക.