കോഴിക്കോട് കുതിരവട്ടത്ത് ഇംഹാന്‍സിന്റെ പുനരധിവാസ കേന്ദ്രത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഓഫ്സെറ്റ് പ്രിന്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 13 നു വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് (പി ഒ) 673008 എന്ന വിലാസത്തില്‍ അപേക്ഷകൾ അയക്കണം.
യോഗ്യത – വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി / ഗവ: അംഗീകൃത ഡിപ്ലോമ ഇന്‍ പ്രിന്റിങ് ടെക്നോളജി / കെ ജി ടി എ. ഈ മേഖലയില്‍ ഗവ: അംഗീകൃത സ്ഥാപനങ്ങളിലെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. ഫോണ്‍: 0495 – 2359352, www.imhans.ac.in