പശ്ചിമ ബംഗാളിൽ ട്രെയിൻ അപകടം. സെക്കന്തരാബാദ് – ഷാലിമർ സൂപ്പർഫാസ്റ്റ് വീക്ക്‌ലി എക്‌സ്‌പ്രസിൻ്റെ (22850) മൂന്നു കോച്ചുകൾ പാളം തെറ്റിയാണ് അപകടം ഉണ്ടായത്. പുലർച്ചെ അഞ്ചരയോടെ ഖരഗ്പൂർ ഡിവിഷനിലെ നാൽപൂർ സ്റ്റേഷൻ കടന്നുപോകുന്നതിനിടെയാണ് ട്രെയിൻ പാളം തെറ്റിയത്. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാളം തെറ്റിയ കോച്ചുകളിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി.