ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ നായക സ്ഥാനത്ത് വൈകാതെ മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണെ കാണാനാകുമെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഇന്ത്യൻ ക്രിക്കറ്റിന് അവൻ മികച്ച സംഭാവനകൾ നൽകാൻ തുടങ്ങുന്നതേയുള്ളുവെന്നും മികച്ച ഇന്നിംഗ്സുകൾ ഇന്ത്യക്കായി സഞ്ജു ഇനി പുറത്തെടുക്കുമെന്നും റോബിൻ അഭിപ്രായപ്പെട്ടു.
വൈകാതെ സഞ്ജുവിനെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ, ക്യാപ്റ്റൻ എന്നീ നിലകളിൽ കാണാൻ കഴിയുമെന്നും റോബിൻ ഉത്തപ്പ പറഞ്ഞു. രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റൻ എന്ന നിലയിൽ ഐ പി എല്ലിൽ ശ്രദ്ധേയ പ്രകടനമാണ് സഞ്ജു നടത്തുന്നത്, ഇത് അവൻ്റെ ഭാവി ക്രിക്കറ്റു ജീവിതത്തിന് മികച്ച കരുത്തു നൽകുമെന്നും റോബിൻ പറഞ്ഞു.
