ട്രെയിനിൽ കടത്തിയ 36 ലക്ഷം പിടികൂടി

At Malayalam
1 Min Read

അനധികൃതമായി ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 36 ലക്ഷത്തോളം രൂപ പുനലൂരിൽ റെയിൽവേ പൊലിസ് പിടികൂടി. കഴിഞ്ഞ വ്യാഴാഴ്ച മധുരയിൽ നിന്നും ഗുരുവായൂരിലേക്കു വന്ന ട്രെയിനിൽ നിന്നാണ് പണം പിടി കൂടിയത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്. ആലപ്പുഴ ജില്ലയിലെ കാവാലം സ്വദേശി 53 കാരനായ പ്രസന്നനാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നു പണം കണ്ടെത്തിയതിനെ തുടർന്ന് പൊലിസ് ചോദ്യം ചെയ്തെങ്കിലും എവിടെ നിന്നാണ് പണം എന്ന് വ്യക്തമായി പറയാൻ പ്രസന്നന് കഴിഞ്ഞില്ലെന്ന് പൊലിസ് പറയുന്നു.

75 ഓളം കെട്ടുകളാക്കി തോൾ സഞ്ചിയിലാണ് ഇയാൾ പണം കൊണ്ടുവന്നതെന്ന് പുനലൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ജി ശ്രീകുമാർ പറഞ്ഞു. ചെങ്കോട്ട – കൊല്ലം തീവണ്ടി പാതയിലൂടെ അടുത്ത സമയത്തായി ധാരാളം അനധികൃത പണം ഇപ്രകാരം കടത്തിക്കൊണ്ടുവരാറുണ്ടെന്നും പൊലിസ് പറയുന്നു. നേരത്തേ ആർ പി എഫ് ഇത്തരത്തിൽ പണം പിടി കൂടിയിരുന്നു.

പണം കോടതിയിൽ ഹാജരാക്കിയ ശേഷം ആദായ നികുതി വകുപ്പിന് നൽകുമെന്ന് എസ് എച് ഒ അറിയിച്ചു.

Share This Article
Leave a comment