മേപ്പാടി പഞ്ചായത്തിന്റെ നടപടി സർക്കാർ നയങ്ങൾക്കെതിര് – മുഖ്യമന്ത്രി

At Malayalam
0 Min Read

മുണ്ടക്കൈയിലേയും ചൂരൽമലയിലേയും ദുരിത ബാധിതർക്ക് പഴയ സാധനങ്ങൾ വിതരണം ചെയ്തത് മേപ്പാടി പഞ്ചായത്താണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ നൽകിയ നിർദ്ദേശങ്ങൾക്കു വിരുദ്ധമായ നടപടിയാണ് ഇവിടങ്ങളിൽ ഉണ്ടായിരിക്കുന്നത്. മേപ്പാടിയിലെ സംഭവത്തിൽ വിജിലൻസ് വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി ചേലക്കരയിൽ പറഞ്ഞു.

അതേസമയം കേന്ദ്രത്തിനും ബി ജെ പി ക്കുമെതിരായ വിമർശനവും മുഖ്യമന്ത്രി പൊതുസമ്മേളനത്തിൽ ഉന്നയിച്ചു. കോൺഗ്രസിന്റെ 87,000 ത്തോളം വോട്ട് തൃശൂരിൽ എവിടെപ്പോയെന്ന് പിണറായി വിജയൻ ചോദിച്ചു. തൃശ്ശൂർ സീറ്റിലെ അന്തർ നാടകങ്ങൾ പരസ്യമാണെന്നും കോൺഗ്രസിന്റെ വോട്ട് ബി ജെ പിക്കാണ് പോയതെന്നും അതെല്ലാവർക്കും അറിയാവുന്നതാണന്നും മുഖ്യമന്ത്രി പറഞ്ഞു.

Share This Article
Leave a comment