വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണന് മല്ലു ഹിന്ദു വാട്സ് അപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന വിവാദത്തിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ഡി ജി പി ഇന്ന് സർക്കാരിന് കൈമാറും. മൊബൈൽ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന കണ്ടെത്തലാണ് ഫോറൻസിക് പരിശോധനയിലും മെറ്റയുടെ റിപ്പോർട്ടിലുമുള്ളത്. പൊലീസ് റിപ്പോർട്ട് പരിശോധിച്ച ശേഷം ചീഫ് സെക്രട്ടറി ഗോപാലകൃഷ്ണനോട് വിശദീകരണം തേടിയേക്കും. ഇതിനു പിന്നാലെ ഗോപാലകൃഷ്ണനെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത എന്നാണ് വിലയിരുത്തൽ.