വൈകിട്ട് 4 – 9 വിമാനത്താവളം അടച്ചിടും , ഗതാഗത നിയന്ത്രണം : ശ്രദ്ധവേണം

At Malayalam
1 Min Read

ഇന്നു (നവംബർ 9) വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര ഉള്ളതിനാലാണ് നടപടി. യാത്രികർ തങ്ങളുടെ വിമാനകമ്പനികളുമായി ബന്ധപ്പെട്ട് പുതുക്കിയ യാത്രാ സമയം ഉറപ്പാക്കേണ്ടതാണ്.

ഉച്ചതിരിഞ്ഞ് മൂന്നു മണി മുതൽ നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ ഇതിൻ്റെ ഭാഗമായി, പൊലിസ് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. വാഴപ്പള്ളി ജംഗ്ഷൻ – മിത്രാനന്ദപുരം – ഫോർട്ട് സ്കൂൾ റോഡ്, പടിഞ്ഞാറേനട – ഈഞ്ചക്കൽ – വള്ളക്കടവ് – ആറാട്ട് ഗേറ്റ് റോഡ് എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ഈ മേഖലകളിൽ റോഡിനിരുവശവും വാഹനങ്ങൾ പാർക്കു ചെയ്യരുത്. കൂടാതെ ആറാട്ട് ഘോഷയാത്ര ശംഖുമുഖത്തെ ആറാട്ടു കടവിലേക്ക് പോകുന്ന സമയത്തും തിരികെ വരുമ്പോഴും കഴക്കൂട്ടം – കോവളം ബൈപാസിൽ ഈഞ്ചയ്ക്കലിൽ ഗതാഗത തടസമുണ്ടാകും.

വിമാന യാത്രക്കാർ ഇനി പറയുന്നത് ശ്രദ്ധിക്കുക – നിങ്ങൾക്ക് പോകേണ്ടത് ഡൊമസ്റ്റിക് എയർപോർട്ടിലേക്കാണെങ്കിൽ കല്ലുംമൂട് – പൊന്നറ – വലിയതുറ വഴി വണ്ടി തിരിച്ചു വിടുക. ക്രമീകരണങ്ങൾ അറിയാൻ 0471 – 2558731 എന്ന നമ്പറിലോ 9497990005 എന്ന നമ്പറിലോ വിളിക്കാം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment