പി പി ദ്യവ്യ ഇനി ബ്രാഞ്ചംഗമാകും

At Malayalam
1 Min Read

മുൻ കണ്ണൂർ എ ഡി എം നവീൻ ബാബുവിനെ ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങളുടെ പേരിൽ ആരോപണം നേരിടുന്ന കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യക്കെതിരെ സി പി എം നടപടി തുടങ്ങി. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കാൻ ഇന്നലെ ചേർന്ന പാർട്ടിയുടെ കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

ആദ്യപടി എന്ന നിലയിൽ ദിവ്യയെ ബ്രാഞ്ചു കമ്മറ്റിയിലേക്ക് തരംതാഴ്ത്തിക്കൊണ്ടുള്ള തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി ഇന്നലെ സമർപ്പിച്ചു. ദിവ്യയുടെ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തിയ ജില്ലാ കമ്മിറ്റി കടുത്ത അച്ചടക്ക നടപടിയിലേക്ക് കടക്കുന്നു എന്ന സൂചനയാണ് ഇതിലൂടെ നൽകുന്നത്. ദിവ്യയുടെ ജാമ്യഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് പാർട്ടി നടപടിയും ഉണ്ടായിരിക്കുന്നത്.

Share This Article
Leave a comment