ഓസ്ട്രേലിയൻ ബീച്ചുകളിൽ കറുത്ത പന്ത് ; അസഹ്യ ദുർഗന്ധം

At Malayalam
1 Min Read

ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ബീച്ചുകളിൽ അസഹ്യമായ ദുർഗന്ധം വമിക്കുന്ന ഒരു വസ്തു വ്യാപകമായി കാണുന്നത് എന്താണെന്ന് ശാസ്ത്രജ്ഞർക്കു പോലും കണ്ടെത്താൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട്. കറുപ്പു നിറമുള്ള ചെറിയ പന്തുകൾ പോലെയാണ് ഇതിൻ്റെ രൂപം. സമീപത്തു നിന്നാൽ തന്നെ അസഹനീയമായ ഗന്ധമാണെന്ന് ബീച്ചിലെത്തുന്നവർ പറയുന്നു.

സിഡ്നിയിലെ മിക്ക ബീച്ചുകളിലും ഇതിൻ്റെ സാന്നിധ്യമുണ്ടത്രേ. പ്രാദേശികമായി മലിനജലം ഒഴുക്കികളയുന്ന സംവിധാനത്തിൽ നിന്നോ മത്സ്യ ബന്ധന – വിനോദ സഞ്ചാര ബോട്ടുകളിൽ നിന്നാണോ ഇത് ബീച്ചിൽ എത്തുന്നത് എന്നത് അന്വേഷിക്കുന്ന തിരക്കിലാണ് അധികൃതർ. ഏതായാലും ബീച്ചിലെത്തുന്നവരും സമീപവാസികളും ആശങ്കയിലാണ്. സിഡ്നിയിലെ പത്തോളം ബീച്ചുകളിൽ നിന്ന് ഇത് കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബർ മാസം 17 ന് ആണ് ആദ്യമായി ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്.

എന്താണ് ഈ വസ്തുക്കൾ എന്ന് തിരിച്ചറിയുന്നതിനായി കൂടുതൽ പഠനങ്ങൾ നടക്കുകയാണെന്നും ആരും വെറും കൈകൾ കൊണ്ട് ഈ വസ്തുക്കളിൽ സ്പർശിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment