കെ എസ് ആർ ടി സിക്ക് 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ആഴ്‌ചയിൽ 20 കോടി നൽകിയിരുന്നു. പ്രതിമാസം 50 കോടി രൂപ വീതമാണ് കോർപറേഷന് സർക്കാർ സഹായമായി നൽകുന്നത്.
ഈ വർഷം ബജറ്റിൽ 900 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് വകയിരുത്തിയത്. ഇതിനകം 1111 കോടി നൽകി. ഈ സർക്കാർ ഇതുവരെ 6,100 കോടി രൂപ കെ എസ് ആർ ടി സിക്കായി അനുവദിച്ചു.