പ്രകോപന പ്രസംഗം ; മിഥുൻ ചക്രബർത്തിക്കെതിരെ കേസ്

At Malayalam
1 Min Read

പ്രകോപനപരമായ പ്രസംഗം നടത്തിയതിന് നടനും ബി ജെ പി നേതാവുമായ മിഥുൻ ചക്രബർത്തിക്കെതിരെ കേസെടുത്തു. മിഥുൻ ചക്രബർത്തി കൊൽക്കത്തയിൽ നടത്തിയ പ്രസംഗം കലാപാഹ്വാനമാണെന്നാണ് എഫ് ഐ ആർ ൽ പറഞ്ഞിരിക്കുന്നത്. അമിത് ഷാ കൂടി പങ്കെടുത്ത പാർട്ടി പരിപാടിയിലാണ് ചക്രബർത്തി പ്രസംഗിച്ചത്.

കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സെൻട്രൽ കൊൽക്കത്തയിലെ ബൗബസാർ പൊലിസ് അറിയിച്ചു. പാർട്ടി അംഗത്വ വിതരണ ക്യാമ്പയിനിലാണ് പ്രകോപനപരമായ പ്രസംഗം അദ്ദേഹം നടത്തിയെന്ന ആരോപണം ഉണ്ടായിരിക്കുന്നത്. എന്നാൽ, മിഥുൻ ചക്രബർത്തിയുടെ പ്രസംഗത്തിൽ പ്രകോപിപ്പിക്കുന്ന ഒന്നുമുണ്ടായിരുന്നില്ലെന്നും പ്രതികാര നടപടിയാണ് കേസെന്നും ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് ശുകന്ദ മജൂംദാർ ആരോപിച്ചു.

Share This Article
Leave a comment