ഹിമാചലിൽ കോൺഗ്രസിൻ്റെ എല്ലാ കമ്മിറ്റികളും പിരിച്ചു വിട്ടു

At Malayalam
0 Min Read

ഹിമാചൽ പ്രദേശിൽ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഉൾപ്പെടെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയുടെ അനുമതിയോടെയാണ് പിരിച്ചു വിടൽ നടപടി. ജില്ലാ പ്രസിഡന്റുമാരെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും അതിൻ്റെ ഭാരവാഹികളേയുമൊക്കെ പിരിച്ചുവിട്ടിട്ടുണ്ട്.

സംസ്ഥാന ഘടകം പുന: സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നിലവിലെ കമ്മിറ്റികളെല്ലാം പിരിച്ചുവിട്ടത് . നിലവിലെ സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗും മറ്റു നേതാക്കളുമായുള്ള തർക്കം സർക്കാരിൻ്റെ നിലനിൽപ്പിനെ പോലും ബാധിച്ചപ്പോഴാണ് അറ്റകൈ പ്രയോഗം എ ഐ സി സി നടത്തിയത്.

Share This Article
Leave a comment