ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

At Malayalam
1 Min Read

കഴക്കൂട്ടം ​ഗവ വനിതാ ഐ ടി ഐയിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ പൊതുവിഭാ​ഗത്തിന് സംവരണം ചെയ്തിരിക്കുന്ന ​ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യു ജി സി അം​ഗീകൃത സർവകലാശാലയിൽ നിന്നുള്ള കോമേഴ്സ് / ഹോട്ടൽ മാനേജ്മെന്റ് / കാറ്ററിം​ഗ് ടെക്നോളജി എന്നീ വിഷയങ്ങളിലുള്ള ബിരുദവും സമാന ഫീൽഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോ​ഗ്യത. അല്ലെങ്കിൽ അം​ഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കോമേഴ്സ്യൽ പ്രാക്ടീസ് / ഹോട്ടൽ മാനേജ്മെന്റ് / കാറ്ററിം​ഗ് ടെക്നോളജി എന്നീ വിഷയങ്ങളിലെ രണ്ട് വർഷത്തെ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ എൻ ടി സി / എൻ എ സി പാസ്സായിരിക്കണം. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും സമാന ഫീൽഡിൽ വേണം.

താത്പര്യമുള്ള നിശ്ചിത യോ​ഗ്യതയുള്ള ഉദ്യോ​ഗാർത്ഥികൾ നവംബർ 8ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 0471-2418317

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment