കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2028 ഏപ്രില്‍ 18 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയില്‍ പ്രൊജക്ട് ഫെല്ലോയുടെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, എന്‍വയോണ്‍മെന്റ് സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി നവംബര്‍ 12 ന് രാവിലെ 10 നകം എത്തിച്ചേരണം. വിശദവിവരങ്ങള്‍ക്കായി കേരള വനഗവേഷണ സ്ഥാപനത്തിന്റെ www.kfri.res.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
