തെളിവുകളെല്ലാം സമർപ്പിച്ചതായി പി പി ദിവ്യയുടെ അഭിഭാഷകൻ

At Malayalam
1 Min Read

കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ, നവീൻ ബാബുവിനെതിരെ ഉന്നയിച്ച കോഴ ആരോപണത്തിൻ്റെ എല്ലാ തെളിവുകളും തങ്ങൾ കോടതിയിൽ സമർപ്പിച്ചതായി ദിവ്യയുടെ അഭിഭാഷകൻ കെ വിശ്വൻ മാധ്യമങ്ങളോട് പറഞ്ഞു. നവീൻ ബാബു കൈക്കൂലി വാങ്ങി എന്ന് വെറുതേ പറഞ്ഞതല്ലന്നും അതിനെ സാധൂകരിക്കുന്ന കോൾ ഡീറ്റെയിൽസ്, ബാങ്ക് ഡീറ്റെയിൽസ്, സി സി ടി വി ദൃശ്യങ്ങൾ തുടങ്ങിയവയും കോടതിയിൽ ഹാജരാക്കിയതായി വിശ്വൻ പറഞ്ഞു.

നവീൻ ബാബു കൈകൂലി വാങ്ങി എന്നത് സാധൂകരിക്കുന്ന മൊഴികൾ കോടതിയിൽ നൽകിയതായി കെ വിശ്വൻ തുടർന്നു പറഞ്ഞു. അതേസമയം അന്വേഷണത്തിൽ തങ്ങൾക്ക് തൃപ്തി തോന്നിയില്ലെങ്കിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്ന് നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകൻ ജോൺ കെ റാൾഫ് പറയുന്നു. ഗൂഢാലോചനയിൽ കണ്ണൂർ കളക്ടർക്കും പങ്കുള്ളതായി തങ്ങൾ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കോടതിയിൽ, ദിവ്യയുടെ ജാമ്യം സംബന്ധിച്ച വിധി പറച്ചിൽ വെള്ളിയാഴ്ചയിലേക്കു മാറ്റിയിട്ടുണ്ട്. ഇന്ന് ഏകദേശം രണ്ടു മണിക്കൂറോളം കേസിൻ്റെ വാദമുണ്ടായി. തലശേരി ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

Share This Article
Leave a comment