സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

At Malayalam
1 Min Read

പട്ടികജാതി, പട്ടികവർ​​ഗ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം – 2024 ന്റെ ഭാ​ഗമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ന് (നവംബർ – 6) രാവിലെ 10 മുതൽ ഒരു മണിവരെ ചിതറ ഗ്രാമപഞ്ചായത്തിലെ കൊച്ചരിപ്പ വനസംരക്ഷണ സമിതി ഓഫീസ് ഹാളിൽ നടക്കുന്ന ക്യാമ്പ് ചടയമം​ഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്യും. ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ അധ്യക്ഷത വഹിക്കും.

മെഡിക്കൻ ക്യാമ്പിനോടനുബന്ധിച്ച് ബോധവത്കരണ ക്ലാസ്സ്, രക്തപരിശോധന, യോ​ഗ പരിശീലനം എന്നിവയും ഉണ്ടായിരിക്കും. സംസ്ഥാന ആയുഷ് വകുപ്പ്, പട്ടികജാതി, പട്ടികവർ​ഗ, പിന്നാക്ക വികസന വകുപ്പുകൾ, ദേശീയ ആയുഷ് ദൗത്യം കേരളം, ചടയമം​ഗലം ബ്ലോക്ക് പഞ്ചായത്ത്, ചിതറ ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ ക്യാമ്പിൽ എല്ലാവരും പങ്കെടുക്കണമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.

Share This Article
Leave a comment