പ്ലസ് വണ്‍ പഠനത്തോടൊപ്പം രണ്ടു വര്‍ഷം പട്ടികജാതി വികസന വകുപ്പ് തെരഞ്ഞെടുക്കുന്ന പ്രമുഖ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ /എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം നടത്തുന്നതിനുള്ള ധനസഹായത്തിന് അപേക്ഷിക്കാം. വരുമാന പരിധി ആറു ലക്ഷം രൂപയില്‍ കവിയാത്ത പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിഷന്‍ 2024 – 25 പദ്ധതി പ്രകാരമാണ് അപേക്ഷിക്കാൻ കഴിയുക.
2023 – 24 അധ്യയന വര്‍ഷം സയന്‍സ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് ബി പ്ലസ്സില്‍ കുറയാത്ത ഗ്രേഡ് ലഭിച്ച എസ് എസ് എല്‍ സി / തത്തുല്യ യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ പത്താംക്ലാസ്സില്‍ യഥാക്രമം എ2, എ ഗ്രേഡുകള്‍ നേടി വിജയിച്ച സി ബി എസ് ഇ, ഐ സി എസ് ഇ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്ഥാപനത്തില്‍ നിന്നുള്ള കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, അറ്റന്‍ഡന്‍സ് സര്‍ട്ടിഫിക്കറ്റ്, ഫീസ് റസീപ്റ്റ്, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവ വയ്ക്കണം. അപേക്ഷകള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യങ്കാളി ഭവന്‍ ഒന്നാം നില, കനക നഗര്‍, കവടിയാര്‍ പി.ഒ, വെള്ളയമ്പലം, തിരുവനന്തപുരം – 695003 എന്ന വിലാസത്തില്‍ അയക്കുക. അവസാന തിയ്യതി ഡിസംബര്‍ 15. അപേക്ഷ ഫോമുകള്‍ scdd.kerala.gov.in എന്ന വിലാസത്തിലോ ഓഫീസില്‍ നേരിട്ടോ ലഭിക്കും. ഫോണ്‍: 0471-2314232, 0471-2314238