വെറ്ററിനറി ഡോക്ടര്‍ ഇന്റര്‍വ്യൂ

At Malayalam
1 Min Read

ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി ബ്ലോക്ക്  മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേയ്ക്ക്  വെറ്ററിനറി ഡോക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു.  നവംബര്‍ എട്ടിന്  രാവിലെ 11 മണി മുതല്‍ 12 മണിവരെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍  വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ നടത്തും. യോഗ്യതകള്‍ ബി വി എസ് സി ആന്റ് എ എച്ച് ബിരുദം, കെ എസ്‌ വി സി രജിസ്‌ട്രേഷന്‍.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് (ആധാര്‍ കാര്‍ഡ്), ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, കെ എസ്‌ വി സി രജിസ്‌ട്രേഷന്‍ തെളിയിക്കുന്ന രേഖ, എസ് എസ് എല്‍ സി ബുക്ക് എന്നിവ അസ്സലും പകര്‍പ്പും സഹിതം കൃത്യ സമയത്ത് ഹാജരാകണമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ അറിയിച്ചു. ഫോണ്‍ – 0477 2252431
 

Share This Article
Leave a comment