പത്തനംതിട്ട കളക്ടറേറ്റിൽ സ്ത്രീകൾക്ക് പ്രത്യേക വിശ്രമ മുറി

At Malayalam
1 Min Read

പത്തനംതിട്ട കളക്ടറേറ്റിൽ ജീവനക്കാരായ സ്ത്രീകൾക്ക് പ്രത്യേക വിശ്രമ മുറി തയ്യാറാക്കി തുറന്നു നൽകിയതായി ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു. തൻ്റെ ഒരു സഹപ്രവർത്തകയുടെ നിർദേശമാണ് അതിനു വഴിയൊരുക്കിയതെന്നും കളക്ടർ കുറിച്ചു.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് എൻ്റെ ഒരു സഹപ്രവർത്തക എൻ്റെ മുന്നിൽ ഒരു നിർദേശം വയ്ക്കുകയുണ്ടായി എന്നു തുടങ്ങുന്നതാണ് കളക്ടറുടെ കുറിപ്പ്. ആർത്തവ സമയത്ത് ഒക്കെ ജോലി ചെയ്യേണ്ടി വരുമ്പോൾ മാനസികമായും ശാരീരികമായും നിരവധി ബുദ്ധിമുട്ടുകൾ തങ്ങൾക്ക് ഉണ്ടാകുന്നുണ്ട്. അതിന് എന്തെങ്കിലും ഒരു പരിഹാരം കണ്ടെത്താൻ കഴിയുമോ എന്നതായിരുന്നു അവരുടെ ഒരു ആവശ്യം. ചിന്തിച്ചു നോക്കിയപ്പോൾ വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണിതെന്ന് മനസിലായതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്നും കളക്ടർ പറയുന്നു.

മിക്കപ്പോഴും ഇത്തരം വിഷയങ്ങളിൽ ശരിയായ തുറന്നു പറച്ചിലുകൾ ഉണ്ടാകാറില്ലന്നും നമ്മുടെ കളക്ടറേറ്റിലെ സഹോദരിമാർ ഈ വിഷയത്തെപ്പറ്റി സംസാരിച്ചത് സന്തോഷമുണ്ടാക്കിയതായും കളക്ടർ പറഞ്ഞു. അതിനാൽ ജോലിയുടെ ഇടയ്ക്ക് അവർക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടാൽ വിശ്രമത്തിനായി ഒരു പ്രത്യേക മുറി ഒരുക്കാൻ നമുക്ക് സാധിച്ചു , നമ്മുടെ ജില്ല ഏറെ സന്തോഷത്തോടെ ഇതിനു വഴിയൊരുക്കുന്നു എന്നും തൻ്റെ എഫ് ബി പേജിൽ ജില്ലാ കളക്ടർ കുറിച്ചു.

Share This Article
Leave a comment