കോട്ടയം ജില്ല മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതിയുടെ
ഭാഗമായി വെറ്റേറിനറി ഡോക്ടർമാരെ സഹായിക്കുന്നതിന് ഡ്രൈവർ കം അറ്റൻഡർമാരെ നിയമിക്കുന്നു. ജില്ലയിലെ 11 ബ്ലോക്കുകളിൽ ആണ് ഒഴിവ്. യോഗ്യത: പത്താം ക്ലാസ്, ഡ്രൈവിങ് ലൈസൻസ് (എൽ എം വി).
കായികക്ഷമതയുള്ളവരും പക്ഷിമൃഗാദികളെ കൈകാര്യം ചെയ്തു പരിചയമുളളവരും ആകണം. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം നവംബർ 5,6 തിയതികളിൽ രാവിലെ 11ന് കളക്ടറേറ്റിൽ ഉള്ള ജില്ല മൃഗ സംരക്ഷണ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം – 0481- 2563726.