അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ താത്കാലിക ഒഴിവ്

At Malayalam
0 Min Read

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്കു കീഴിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 13ന് രാവിലെ 11 മണിക്ക് ബന്ധപ്പെട്ട ഓഫീസിൽ വാക് – ഇൻ – ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ഉദ്യോഗാർഥികൾ ഇന്റർവ്യൂ സമയത്തിനും ഒരു മണിക്കൂർ മുമ്പ് യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്: www.khrws.kerala.gov.in .

Share This Article
Leave a comment