പ്രശസ്ത നടൻ കുഞ്ഞികണ്ണൻ ചെറുവത്തൂർ നിര്യാതനായി. ടി പി കുഞ്ഞികണ്ണൻ എന്നാണ് യഥാർത്ഥ പേര്. 85 വയസായിരുന്നു അദ്ദേഹത്തിന്. ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലെ പൊതുമരാമത്ത് വകുപ്പുമന്ത്രി കെ പി പ്രേമനെ ഗംഭീരമായി അവതരിപ്പിച്ച് സിനിമ പ്രേമികൾക്കിടയിലും കുഞ്ഞികണ്ണൻ ശ്രദ്ധേയനായിരുന്നു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
വർഷങ്ങളുടെ നാടകാഭിനയ പാരമ്പര്യമുള്ള കുഞ്ഞി കണ്ണൻ കണ്ണൂർ സംഘചേതനയിൽ ഏറെക്കാലം നാടകം അഭിനയിച്ചിരുന്നു. വളരെ വൈകിയാണ് അദ്ദേഹം സിനിമാരംഗത്ത് എത്തിയതെങ്കിലും മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ അദ്ദേഹത്തിന് പെട്ടന്ന് കഴിഞ്ഞു.
ജാനകിയാണ് കുഞ്ഞികണ്ണൻ്റെ ഭാര്യ. ശ്രീജയ , ശ്രീകല,ശ്രീപ്രിയ എന്നിങ്ങനെ മൂന്നു മക്കളുമുണ്ട്.