പി പി ദിവ്യയുടെ ജാമ്യ ഹർജി ഇന്നു പരിഗണിക്കും, നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് മഞ്ജുഷ

At Malayalam
1 Min Read

മുൻ എ ഡി എം ൻ്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ പള്ളിക്കുന്ന് ജയിലിൽ റിമാൻഡിൽ കഴിയുന്ന കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തലശേരിയിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ പരിഗണിക്കുന്നത്. കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ, പമ്പിനു അനുമതി കിട്ടാൻ നവീൻ ബാബുവിന് കൈക്കൂലി നൽകി എന്നു പറയുന്ന പ്രശാന്തൻ എന്നിവരുടെ മൊഴികൾ അടിസ്ഥാനപ്പെടുത്തിയാണ് ദിവ്യ ജാമ്യഹർജി നൽകിയിരിക്കുന്നത്.

നവീൻ ബാബു ആത്മഹത്യ ചെയ്ത ദിവസം വൈകീട്ട് തൻ്റെ ചേമ്പറിൽ വന്ന് തനിയ്ക്കു തെറ്റുപറ്റി എന്നു പറഞ്ഞിരുന്നു എന്നാണ് കളക്ടർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇത് ദിവ്യയ്ക്കുള്ള ഒരു പിടിവള്ളിയായാണ് കാണുന്നത്. എന്നാൽ കളക്ടർ പറയുന്നത് പച്ചക്കള്ളമാണന്നും ഒരിക്കലും നവീൻ ബാബു അങ്ങനെ പറയില്ലെന്നും സഹപ്രവർത്തകരോട് സൗഹാർദപരമായി പെരുമാറാത്ത കളക്ടറുമായി നവീൻ ബാബുവിന് ഒരു വിധത്തിലുള്ള ആത്മബന്ധവും ഉണ്ടായിട്ടില്ലെന്നും നവീൻ്റെ ഭാര്യ മഞ്ജുഷ പറയുന്നു.

പി പി ദിവ്യയുടെ ജാമ്യാപേക്ഷയെ തങ്ങൾ കോടതിയിൽ എതിർക്കുമെന്നും നവീനെതിരെ കൈകൂലി വാങ്ങി എന്ന ആരോപണം നടത്തിയ പ്രശാന്തനെ കൂടി കേസിൽ പ്രതിചേർക്കണമെന്നാവശ്യമുന്നയിക്കുമെന്നും മഞ്ജുഷ പറഞ്ഞു. തങ്ങൾക്കു നീതി ലഭിയ്ക്കാനായി സാധ്യമായ നിയമപരമായ നടപടികളൊക്കെ സ്വീകരിക്കുമെന്നും മഞ്ജുഷ പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment