എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍ എസ് മാധവന്

At Malayalam
0 Min Read

എൻ എസ് മാധവന് എഴുത്തച്ഛൻ പുരസ്‌കാരം. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. മലയാള ചെറുകഥാസാഹിത്യലോകത്തിൽ അനന്യമായ സ്ഥാനമാണ് എൻ.എസ്.മാധവനുള്ളതെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

വൈവിധ്യപൂർണമായ പ്രമേയങ്ങൾ ചെറുകഥാരൂപത്തിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം അസാധാരണമായ വൈവിധ്യമാണ് പ്രകടിപ്പിക്കുന്നത്.സമൂഹചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലും യുക്തിപൂർവം വിലയിരുത്തുന്നതിലും അദ്ദേഹം ചെലുത്തുന്ന ശ്രദ്ധ ആദരവർഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

എസ്.കെ. വസന്തൻ ചെയർമാനായും ഡോ.ടി.കെ. നാരായണൻ, ഡോ. മ്യൂസ് മേരി ജോർജ് എന്നിവർ അംഗങ്ങളായും സി.പി. അബൂബക്കർ മെംബർ സെക്രട്ടറിയായുമുള്ള ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

- Advertisement -
Share This Article
Leave a comment