‘കളിക്കള’ ത്തിൽ നാളെ ദീപശിഖ തെളിയും

At Malayalam
1 Min Read

കളിക്കളം – 2024 ന് നാളെ കാര്യവട്ടം എൽ എൻ സി പി സ്‌റ്റേഡിയത്തിൽ ദീപശിഖ തെളിയും. 22 മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ, 118 പ്രീമെട്രിക് – പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ചുണക്കുട്ടികൾ നാളെ കളിക്കളത്തിൽ കായിക പോരിനിറങ്ങും. സംസ്ഥാന പട്ടിക വർഗ വികസന വകുപ്പാണ് തങ്ങളുടെ കുട്ടികളുടെ സർഗവാസന കണ്ടെത്തി പ്രോത്സാഹിപ്പിച്ച് ആവശ്യമായ പരിശീലനം നൽകി അവരെ കളത്തിലിറക്കുന്നത്. തീ പാറും പോരാട്ടങ്ങൾക്കിനി മണിക്കൂറുകൾ മാത്രം കാത്തിരുന്നാൽ മതി.

നാളെ (ഒക്ടോബർ – 28) രാവിലെ 10 ന് മന്ത്രി ഒ ആർ കേളു പതാക ഉയർത്തി കായികമേള ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കഴക്കൂട്ടം എം എൽ എ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകുമ്പോൾ മേയർ ആര്യ രാജേന്ദ്രൻ ദീപശിഖ കൈമാറും. ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ മുൻ ക്യാപ്റ്റൻ കെ വി ധനേഷ് കായിക മേളയുടെ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പട്ടിക ജാതി – വർഗ -പിന്നാക്ക ക്ഷേമ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ ഡോ: രേണു രാജ് എന്നിവരും പരിപാടിയിൽ സന്നിഹിതരാവും.

Share This Article
Leave a comment