പെരുമ്പാവൂരിലെ മണ്ണൂരിൽ വൻ സ്പിരിറ്റു വേട്ട. രണ്ടായിരം ലിറ്ററിനടുത്ത് സ്പിരിറ്റ് 54 കന്നാസുകളിൽ നിറച്ച് തവിടു ചാക്കുകൾക്കിടയിൽ കയറ്റിയാണ് ലോറിയിൽ കടത്താൻ ശ്രമിച്ചത്. എക്സൈസിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോഴാണ് സ്പിരിറ്റ് പിടികൂടിയത്.
ലോറിയിൽ ഉണ്ടായിരുന്ന ചാലക്കുടി സ്വദേശി വിനോദ്, കോട്ടക്കൽ സ്വദേശി ബാബു എന്നിവരെ എക്സൈസ് സംഘം കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. കർണാടകയിലെ ഹൂബ്ലിയിൽ നിന്ന് കോട്ടയത്തേക്കാണ് ലോഡ് കൊണ്ടു വന്നതെന്ന് പിടിയിലായവർ എക്സൈസിനോട് സമ്മതിച്ചതായാണ് വിവരം.
