വയനാട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മുഴുവൻ വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ലെന്ന ആരോപണവുമായി ബി ജെ പി രംഗത്ത്. ഭർത്താവ് റോബർട്ട് വാദ്രയുടെ സ്വത്ത് വിവരങ്ങളും കേസുകൾ സംബന്ധിച്ച വിവരങ്ങളും മുഴുവനായും വെളിപ്പെടുത്തിയിട്ടില്ലെന്ന് ബി ജെ പി വക്താവ് ഗൗരവ് ഭാട്ടിയ ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
വിവരങ്ങൾ പൂർണമായും വെളിപ്പെടുത്താത്തതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രിയങ്കയ്ക്ക് അവകാശമില്ലെന്ന് പറഞ്ഞ അദ്ദേഹം ഗാന്ധി കുടുംബത്തിന്റെ അഴിമതിപ്പണം ഒളിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നും ആരോപിച്ചു.