ലക്ചറർ ഒഴിവ്

At Malayalam
1 Min Read

കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ ( സി എഫ് ആർ ഡി) ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജിയിൽ (സി എഫ് റ്റി കെ) ഫുഡ് ടെക്‌നോളജി വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: മൈക്രോബയോളജി വിഷയത്തിൽ ഒന്നാം ക്ലാസ് / ഉയർന്ന സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദവും (നെറ്റ് / പി എച്ച് ഡി അഭികാമ്യം) ഒരു വർഷത്തിൽ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 31. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.supplycokerala.com, www.cfedkerala.in

Share This Article
Leave a comment