ജോലി ഒഴിവ്

At Malayalam
1 Min Read

പൈനാവില്‍ പ്രവര്‍ത്തിക്കുന്ന പി എം ജി എസ് വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റിൽ ജോലി ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തില്‍ ഒരു മാസത്തേക്ക് ഗ്രാമ സഡക് സര്‍വ്വേ ചെയ്യുന്നതിലേക്ക് ഐ ടി ഐ / ഡിപ്ലോമ / ബി ടെക് യോഗ്യതയുള്ളവരെയാണ് ആവശ്യം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 29 രാവിലെ 11 ന് അസൽ സര്‍ട്ടിഫിക്കറ്റ് / പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പൈനാവ് കാര്യാലയത്തില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്. ജിയോ ടാഗിംഗ് / സര്‍വ്വേ മേഖലയില്‍ പ്രാവീണ്യമുള്ളവർക്ക് മുന്‍ഗണന. കൂടുതൽ വിവരങ്ങൾക്ക് 04862 – 291797

Share This Article
Leave a comment