സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ എറണാകുളം ജില്ലയില്‍ രാത്രി സമയങ്ങളില്‍ കര്‍ഷകര്‍ക്ക് വെറ്ററിനറി സേവനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിനായി ജില്ലയിലെ മുവാറ്റുപുഴ മുളന്തുരുത്തി, പറവൂര്‍, വാഴക്കുളം, അങ്കമാലി, കോതമംഗലം, കൂവപ്പടി, ആലങ്ങാട്, പാമ്പാക്കുട, പാറക്കടവ്, വടവുകോട്, ഇടപ്പള്ളി, പള്ളുരുത്തി, വൈപ്പിന്‍ ബ്ലോക്കുകളിലേക്കും കൊച്ചി കോര്‍പറേഷനിലേക്കും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവല്ലമെന്റ് മുഖേന ഉദ്യോഗാര്‍ത്ഥികളുടെ നിയമനം പൂര്‍ത്തികരിക്കാനെടുക്കുന്ന കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഡ്രൈവര്‍ – കം – അറ്റന്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. 15 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.
യോഗ്യത – ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സ്, മൃഗചികിത്സകള്‍ക്കു വെറ്ററിനറി ഡോക്ടറെ സഹായിക്കുന്നതിനായി കായികാധ്വാനം ആവശ്യമുള്ള ജോലികള്‍ നിര്‍വഹിക്കുന്നതിനാവശ്യമായ ശാരീരികക്ഷമത, മൃഗങ്ങളെ പരിപാലനം ചെയ്തുള്ള പരിചയം, ആംബുലന്‍സ് വാഹനം ഓടിച്ച് പരിചയം എന്നിവ ഉണ്ടായിരിക്കണം.
കൊച്ചി കോര്‍പ്പറേഷന്‍ മേഖലയിലുള്ളവര്‍ക്കും എറണാകുളം ജില്ലക്കാര്‍ക്കും മുന്‍ഗണന – വേതനമായി 20,060 / രൂപ പ്രതിമാസം ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഒക്‌ടോബര്‍ 29 ന് രാവിലെ 10 മുതല്‍ 1 മണി വരെ എറണാകുളം സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് – ഇന്‍ – ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ 0484 – 2360648