നടന്‍ ബാല വീണ്ടും വിവാഹിതനായി

At Malayalam
1 Min Read

നടൻ ബാല വീണ്ടും വിവാഹിതനായി. ഇന്ന് രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ബാലയുടെ അമ്മാവൻ്റെ മകൾ കോകിലയാണ് വധു. കോകിലയുമായുള്ളത് ഏറെക്കാലത്തെ ബന്ധമാണെന്നും അനുഗ്രഹിക്കാൻ പറ്റുന്നവർ അനുഗ്രഹിക്കണമെന്നും വിവാഹ ശേഷം ബാല പറഞ്ഞു.

കരള്‍ ട്രാസ്പ്ലാന്റേഷന്‍ കഴിഞ്ഞ് ഒരു തുണ വേണമെന്ന് തോന്നിയെന്നും അതിനാലാണ് വീണ്ടും വിവാഹിതനായതെന്നും നടന്‍ ബാല. നോക്കാന്‍ ഒരാള്‍ വേണമെന്ന് തോന്നി. പുതിയ ബന്ധത്തില്‍ ആത്മവിശ്വാസമുണ്ടെന്നും നല്ല രീതിയില്‍ മുന്നോട്ട് പോകുമെന്ന് തോന്നുവെന്നും ബാല പറഞ്ഞു. വിവാഹത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാല.തന്റെ അമ്മയ്ക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാന്‍ സാധിച്ചില്ല. ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. 74 വയസായി. അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതു പോലെ കോകിലയുടെ ചെറുപ്പത്തിലേയുള്ള ആഗ്രഹം. ഇന്ന് ദൈവം സഹായിച്ച് നല്ല ഒരു തീരുമാനമുണ്ടായി. രണ്ടു പേരും വളരെ സന്തോഷത്തിലും സമാധാനത്തിലുമാണെന്നും ബാല കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a comment