അന്വേഷണ സംഘം കളക്ടറേറ്റിൽ

At Malayalam
1 Min Read

നവീൻ ബാബുവിൻ്റെ ആത്മഹത്യ സംബന്ധിച്ച് അന്വേഷണിക്കുന്ന സംഘം കണ്ണൂർ കളക്ടറേറ്റിൽ എത്തിയതായി വിവരം. ജില്ലാ കളക്ടർ അരുൺ കെ വിജയൻ്റെ മൊഴി, സംഘം എടുക്കും എന്ന റിപ്പോർട്ടുണ്ട്. അന്വേഷണ സംഘങ്ങൾ ചോദിച്ചാൽ സത്യം സത്യമായി തന്നെ പറയുമെന്ന് കളക്ടർ മാധ്യമങ്ങളോടു പറഞ്ഞു.

എ ഡി എം ആയിരുന്ന നവീൻ ബാബുവിന് നൽകിയ യാത്ര അയപ്പ് യോഗത്തെ സംബന്ധിച്ചും അതിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി പി ദിവ്യ ആര് അറിയിച്ചിട്ടാണ് എത്തിയതെന്നും സംഘാംഗങ്ങൾ ചോദിച്ചറിയും. മാത്രമല്ല ദിവ്യ യോഗത്തിൽ സംസാരിച്ചതും അതിനു ശേഷം എ ഡി എം ന് ഉപഹാരം നൽകുന്ന ചടങ്ങിൽ സംബന്ധിക്കുന്നില്ല എന്നറിയിച്ച് ഇറങ്ങി പോയതിനെ കുറിച്ചുമൊക്കെ അന്വേഷണ സംഘം ചോദിച്ചറിഞ്ഞേക്കും.

യോഗത്തിൽ പങ്കെടുത്തത് കളക്ടറേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥരായിരുന്നു. കളക്ടർക്കും നവീൻ ബാബുവിനുമൊപ്പം വേദിയിൽ ഉണ്ടായിരുന്നവരോടും സംഘം കാര്യങ്ങൾ ചോദിച്ചു മനസിലാക്കുമെന്ന് അറിയുന്നു. യോഗ ശേഷം നവീൻ ബാബുവിനോടൊപ്പം ഓഫിസിൽ ഉണ്ടായിരുന്നവരോടും സംഘാംഗങ്ങൾ സംസാരിച്ചേക്കും.

Share This Article
Leave a comment