സരിനായി ചുവപ്പ് സാഗരം തീർത്ത് എൽ ഡി എഫ്

At Malayalam
1 Min Read

പാലക്കാട്ടെ ഇടതു മുന്നണി സ്ഥാനാർത്ഥി ഡോ. പി സരിൻ ഇന്നലെ പാലക്കാട് നടത്തിയ റോഡ് ഷോ അക്ഷരാർത്ഥത്തിൽ മുന്നണിയുടെ ശക്തി പ്രകടനമായി മാറി. ‘ സരിൻ ബ്രോ ‘ എന്നെഴുതിയ പ്ലക്കാർഡുകൾ കയ്യിലേന്തിയ നൂറു കണക്കിന് പ്രവർത്തകർ ആവേശ പൂർവമാണ് ഒഴുകിയെത്തിയത്. കോൺഗ്രസിൻ്റെ സോഷ്യൽ മീഡിയാ കൺവീനറായിരുന്ന സരിനെ എങ്ങനെ പാർട്ടിക്കാർ സ്വീകരിക്കുമെന്ന ആശങ്ക മാധ്യമങ്ങൾ ഉൾപ്പെടെ മുന്നോട്ടു വച്ചിരുന്നെങ്കിലും, സരിൻ ആദ്യ വാർത്താ സമ്മേളനത്തിൽ പറഞ്ഞതു പോലെ പാർട്ടി സ്ഥാനാർത്ഥിയായി ആരെ നിർത്തിയാലും ഇടതു മുന്നണി പ്രവർത്തകർ വിജയിപ്പിക്കുമെന്നത് ഇന്നലെ തെളിയിച്ചു.

കഴിഞ്ഞ തവണ മത്സരത്തിൽ മൂന്നാം സ്ഥാനത്തെത്തിയ ഇടതു മുന്നണി ഇപ്രാവശ്യം വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല എന്നതാണ് ഇന്നലെ പാലക്കാട് കണ്ട കാഴ്ചയിൽ നിന്നു വ്യക്തമാകുന്നത്. ഇന്നലെത്തെ ശക്‌തിപ്രകടനമായി മാറിയ റോഡ് ഷോയിലൂടെ പ്രചാരണത്തിലും തുടക്കത്തിൽ തന്നെ മേൽക്കൈ നേടിയിരിക്കുകയാണ് ഡോ. പി സരിൻ. വരും ദിനങ്ങളിൽ സി പി എം ൻ്റേയും ഇടതു മുന്നണിയുടേയും പ്രമുഖ നേതാക്കൾ പാലക്കാട്, ചേലക്കര മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വിപുലമായ പ്രചാരണ പരിപാടികൾക്കാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

Share This Article
Leave a comment