കണ്ണൂർ കളക്ടർ പരിപാടിക്കൊന്നുമില്ല , ഉദ്യോഗസ്ഥരോട് മോശം പെരുമാറ്റമെന്നും ആക്ഷേപം

At Malayalam
1 Min Read

കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഔദ്യോഗിക പരിപാടികളെല്ലാം ഒഴിവാക്കി. മുഖ്യമന്ത്രിയ്ക്കൊപ്പം ഇന്നു പങ്കെടുക്കേണ്ടിയിരുന്ന ഒരു പരിപാടിയിലും കളക്ടർ പങ്കെടുക്കുന്നില്ല. നവീൻ ബാബുവിൻ്റെ മരണശേഷം ഒരു പൊതുപരിപാടിയിലും കളക്ടർ പങ്കെടുത്തിരുന്നില്ല. ജീവനക്കാർ ഉൾപ്പെടെ എല്ലാവരും കളക്ടർക്കെതിരാണ്. പ്രതിഷേധ സമരങ്ങൾ നടക്കാനുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ടാണ് പരിപാടികളിൽ നിന്നു മാറി നിൽക്കുന്നത്.

ജില്ലാ കളക്ടറായ അരുൺ കെ വിജയൻ അറിഞ്ഞു കൊണ്ടാണ് പി പി ദിവ്യ ക്ഷണിക്കാത്ത അതിഥിയായി എ ഡി എം ൻ്റെ യാത്ര അയപ്പിനെത്തിയതെന്നാണ് വിവരം. ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ ഇക്കാര്യം സൂചിപ്പിക്കുന്നുമുണ്ട്. എ ഡി എം നെതിരെ ദിവ്യ സംസാരിച്ചു തുടങ്ങിയപ്പോൾ മുതൽ മിണ്ടാതെ അത് ആസ്വദിക്കുന്ന മട്ടിലാണ് കളക്ടർ അവിടെ ഇരുന്നതും. സഹപ്രവർത്തകർ ഉൾപ്പെടെ എല്ലാവരോടും വളരെ മോശമായാണ് കളക്ടർ പെരുമെറുന്നതെന്നും പരക്കെ ആക്ഷേപമുണ്ട്. മറ്റുള്ളവരുടെ മുന്നിൽ വച്ചും ഉയർന്ന ഉദ്യോഗസ്ഥരെ ആക്ഷേപിക്കാറുണ്ടെന്ന് ജീവനക്കാർ പറയുന്നു. മാധ്യമ പ്രവർത്തകരോട് ഒരിക്കലും സംസാരിക്കുകയോ അവരുടെ ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുകയോ സന്ദേശങ്ങൾക്ക് മറുപടി നൽകുകയോ ചെയ്യില്ലെന്നും അറിയുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment