നടൻ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് ഒഴുക്കൻ മട്ടിലും ഒന്നും ഓർമയില്ല എന്ന രീതിയിലുമാണ് മറുപടി നൽകുന്നതെന്നും സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ റിപ്പോർട്ടു നൽകി. പൊലിസ് ചില ഡിജിറ്റൽ തെളിവുകൾ ആവശ്യപ്പെട്ടപ്പോൾ അതു നൽകാൻ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
ചരിത്രം സിദ്ദിഖിനെ നായകനായി വാഴ്ത്തുന്നതിനു മുമ്പ് കള്ളത്തരം പുറത്തു കൊണ്ടു വരേണ്ടതുണ്ടന്നും സുപ്രീം കോടതിയെ സർക്കാർ അറിയിച്ചു. ജാമ്യം നേടി പുറത്തു നിൽക്കുന്ന സിദ്ദിഖ് വാദിയേയും സാക്ഷികളേയും സ്വാധീനിക്കാനുള്ള ശ്രമം നടത്തുമെന്നും സംസ്ഥാനം വാദിക്കുന്നു. അന്വേഷണം ഫലപ്രദമാകണമെങ്കിൽ സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്.
ജാമ്യം നേടിയ സിദ്ദിഖ് ഒരു കണക്കിനും കേസുമായി സഹകരിക്കുന്നില്ല. ഹൈക്കോടതി ജാമ്യം നിഷേധിച്ചപ്പോൾ അയാൾ കുറ്റവാളികളെ പോലെ ഓടിയൊളിച്ചു. ജാമ്യം നൽകിയത് പരാതിക്കാരിക്ക് നീതി നിഷേധിക്കുന്നതിനു തുല്യമാണന്നും റിപ്പോർട്ടിൽ സർക്കാർ പറയുന്നു. സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷോങ്കറാണ് സംസ്ഥാന സർക്കാരിനു വേണ്ടി സുപ്രിം കോടതിയിൽ റിപ്പോർട്ടു സമർപ്പിച്ചത്.