ഷാഫി പറമ്പിലിനെതിരെ പാലക്കാട്ടെ കോൺഗ്രസിൽ വീണ്ടും പട നീക്കം. ഷാഫി ഒരാളെയും വളരാൻ വിടില്ലെന്ന് ഡി സി സി സെക്രട്ടറി ഷിഹാബുദീൻ കെ പി സി സി ക്ക് പരാതി നൽകി. ഷാഫി പറമ്പിലിൻ്റെ താൻ പോരിമക്കെതിരെ സംസാരിച്ച് പാർട്ടി വിട്ടവർ പറയുന്ന കാര്യങ്ങളിൽ വസ്തുതയുണ്ടെന്നും ഗൗരവമായി അത് കെ പി സി സി കാണണമെന്നും ഷിഹാബുദീൻ്റെ കത്തിൽ ആവശ്യപ്പെടുന്നു.
പാർട്ടിയിലേക്ക് ആവേശത്തോടെ എത്തുന്ന ചെറുപ്പക്കാർ ഒരു ഘട്ടം കഴിയുമ്പോൾ ഷാഫി പറമ്പിലിൻ്റെ സമീപനത്തിൽ മനം മടുത്ത് പാർട്ടി വിടുകയാണന്നും ഷിഹാബുദീൻ. പാർട്ടി നേതൃത്വം ഇടപെട്ട് ഇതിന് അറുതി വരുത്തിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും ഷിഹാബുദീൻ മാധ്യമങ്ങളോട് പറഞ്ഞു.