റേഡിയോഗ്രാഫർ അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ ജനറൽ ആശുപത്രിയിലെ, ആശുപത്രി വികസന സമിതിയുടെ കീഴിൽ റേഡിയോഗ്രാഫർ എം ആര്‍ ഐ പരിചയമുള്ള റേഡിയോഗ്രാഫർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒക്ടോബര്‍ 23 ന് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു. രാവിലെ ഒമ്പത് മണിക്ക് സൂപ്രണ്ടിൻ്റെ ഓഫീസില്‍ വച്ചാണ് ഇന്‍റര്‍വ്യൂ.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം ഒമ്പതു മണിക്ക് മുൻപായി യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകളും അതിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ എത്തിച്ചേരണം. ബയോളജി വിഷയമായുള്ള പ്ലസ് ടൂ വാണ് അടിസ്ഥാന യോഗ്യത. ഡി ആര്‍ ടി, ഡി ഡി ആര്‍ ടി, ബി എസ് സി എം ആര്‍ ടി സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചത് ഉണ്ടാവണം. പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.
കുറഞ്ഞത് രണ്ടോ അതിലധികമോ വർഷം റേഡിയോഗ്രാഫറായി എം ആര്‍ ഐയിലും സി റ്റി യിലും ഡിജിറ്റല്‍ എക്സ് റേയിലുമുള്ള പ്രവൃത്തി പരിചയം എന്നിവ പരിഗണിക്കും. എം ആര്‍ ഐ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.