കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ മരിച്ച നവീൻ ബാബുവിൻ്റെ കുടുംബം കക്ഷി ചേരും. ഇന്ന് (ശനി) അതിനു വേണ്ടുന്ന നീക്കങ്ങൾ തുടങ്ങുമെന്നും കുടുംബവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ നൽകിയ കത്തിനെ അൽപ്പവും ഗൗരവത്തോടെ കാണുന്നില്ലെന്ന് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പറഞ്ഞതായാണ് വിവരം.
ജില്ലാ കളക്ടർ, സബ്കളക്ടർ മുഖാന്തരം ഒരു കത്ത് ന വിനിൻ്റെ കുടുംബത്തിൽ എത്തിച്ചിരുന്നു. അതിൽ വിഷയത്തെ കുറിച്ചൊന്നും പരാമർശിക്കാതെ ഒരു അനുശോചന സന്ദേശം പോലെയുള്ള കത്താണെന്നും അതിനെ ഒട്ടും ഗൗരവത്തിൽ കാണുന്നില്ലെന്നുമാണ് മഞ്ജുഷ പറഞ്ഞത്. വിളിക്കാതെ വന്ന പ്രസിഡൻ്റിനെ തടയാനോ ഓൺലൈൻ മീഡിയയുടെ ക്യാമറ ഒഴിവാക്കാനോ ഒന്നും ജില്ലാ കളക്ടർ ശ്രമിച്ചിരുന്നില്ല. പിന്നെ കത്തിന് ഇനി എന്ത് പ്രസക്തി എന്നാണ് കുടുംബത്തിൻ്റെ ചോദ്യം.