എൻ ആർ ഐ ക്വാട്ടയിലേക്ക് സ്പോട്ട് അലോട്ട്മെന്റ്

At Malayalam
1 Min Read

2024 – 25 അധ്യയന വർഷത്തെ ബി എസ് സി നഴ്‌സിംഗ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും എൻ ആർ ഐ ക്വാട്ടയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്‌ടോബർ 21 ന് എൽ ബി എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടക്കും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട താത്പര്യമുള്ള അപേക്ഷകർ ഏതെങ്കിലും എൽ ബി എസ് ജില്ലാ കേന്ദ്രങ്ങളിൽ രാവിലെ 10 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യണം. 

എൻ ആർ ഐ ക്വാട്ടയിൽ സമർപ്പിക്കേണ്ട രേഖകൾ എല്ലാം ഹാജരാക്കുന്നവരെ മാത്രമാണ് അലോട്ട്‌മെന്റിൽ പങ്കെടുപ്പിക്കുന്നത്. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അതത് കോളജുകളിൽ ഒക്‌ടോബർ 23 നകം പ്രവേശനം  നേടണം. പ്രവേശനത്തിന് ശേഷം കോഴ്‌സ് / കോളജ് മാറ്റം അനുവദിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2560363, 64.

Share This Article
Leave a comment