പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ : പി സരിൻ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും. പാർട്ടി ജില്ലാ കമ്മിറ്റി സരിന് പാർട്ടി ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം നൽകണം എന്ന് സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന കമ്മിറ്റി ആവശ്യം അംഗീകരിച്ചില്ല. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിയ്ക്കാൻ നിർദേശിക്കുകയും ചെയ്തു.
രാവിലെ മന്ത്രി എം ബി രാജേഷിനെ വീട്ടിലെത്തി സരിൻ സന്ദർശിച്ചിരുന്നു. തുടർന്ന് സി പി എം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് പോയി. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു. നാളെ വൈകീട്ട് പാലക്കാട് വിക്ടോറിയ കോളജിൻ്റെ പരിസരത്തു നിന്ന് കോട്ട മൈതാനം വരെ സ്ഥാനാർത്ഥിയുടെ റോഡ് ഷോ നടത്താൻ എൽ ഡി എഫ് തീരുമാനിച്ചിട്ടുണ്ട്.